കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന് നടിയും ലോക്സഭ എംപിയുമായ കങ്കണ റണാവത്ത് നടത്തിയ പ്രസ്താവന തള്ളി ബിജെപി. കങ്കണയുടെ പ്രസ്താവന വ്യക്തിപരമായ അഭിപ്രായമാണെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. പ്രസ്താവന പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും ഗൗരവ് ഭാട്ടിയ കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ പിൻവലിച്ച കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്നാണ് കങ്കണ ആവശ്യപ്പെട്ടത്. എന്നാൽ ഇതിന് പിന്നാലെ പാർട്ടി നേതൃത്വം രംഗത്തെത്തി. പാർട്ടിയുടെ അഭിപ്രായം പറയാൻ കങ്കണയ്ക്ക് ആരും അധികാരം നൽകിയിട്ടില്ലെന്നും കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് ബിജെപിയുടെ കാഴ്ചപ്പാടല്ല കങ്കണ പറഞ്ഞതെന്നും ഗൗരവ് ഭാട്ടിയ പ്രസ്താവനയിലൂടെ വ്യക്തമാക്കുകയായിരുന്നു.
സെപ്റ്റംബർ 24ന് കാർഷിക നിയമങ്ങളെ കുറിച്ച് ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ കങ്കണ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ദീർഘകാലം നീണ്ടുനിന്ന കർഷക സമരത്തെ തുടർന്ന് കേന്ദ്രസർക്കാർ പിൻവലിച്ച മൂന്ന് കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്നായിരുന്നു കങ്കണയുടെ പ്രസ്താവന. പറയാൻ പോകുന്ന കാര്യങ്ങൾ വിവാദമാകുമെന്ന് തനിക്ക് അറിയാമെങ്കിലും കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്നായിരുന്നു കങ്കണ പറഞ്ഞത്. കർഷകർ തന്നെ ഇക്കാര്യം ആവശ്യപ്പെടണമെന്നും കങ്കണ പറഞ്ഞിരുന്നു.
ഇതിനെതിരെ ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ രംഗത്തെത്തി. ‘സമൂഹ മാധ്യമങ്ങളിൽ കേന്ദ്രസർക്കാർ പിൻവലിച്ച കാർഷിക നിയമങ്ങളെ കുറിച്ചുള്ള ബിജെപി എംപി കങ്കണ റണൗട്ടിന്റെ പ്രസ്താവന വൈറലായിരിക്കുകയാണ്. ഇത് കങ്കണയുടെ വ്യക്തിപരമായ പ്രസ്താവന മാത്രമാണെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ബിജെപിയ്ക്ക് വേണ്ടി ഇത്തരമൊരു പ്രസ്താവന നടത്താൻ കങ്കണയ്ക്ക് അധികാരമില്ല. കാർഷിക നിയമങ്ങളെ കുറിച്ച് ബിജെപിയുടെ കാഴ്ചപ്പാട് ഇതല്ല. കങ്കണയുടെ പ്രസ്താവനയെ അപലപിക്കുന്നു’. ഗൗരവ് ഭാട്ടിയയുടെ പ്രസ്താവന.
#WATCH | BJP leader Gaurav Bhatia says, “On the social media platforms, BJP MP Kangana Ranaut’s statement on the farm bills that was withdrawn by central govt, is going viral. I want to make it clear that this statement is a personal statement of her. Kangana Ranaut is not… pic.twitter.com/hZmJ8j7Qf8
— ANI (@ANI) September 24, 2024