കർണാടകയിൽ ലീഡ് ഉയർത്തി കോൺഗ്രസ്, കേവല ഭൂരിപക്ഷത്തലേക്ക് ;ബി.ജെ.പിയുടെ ലീഡ് താഴുന്നു; നില മെച്ചപ്പെടുത്താനാകാതെ ജെ.ഡി.എസ്

കർണാടകയിൽ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ ലഭ്യമാകുന്ന ഫല സൂചനകളനുസരിച്ച് കോൺഗ്രസ്  മുന്നിട്ടു നിൽക്കുന്നു. നിലവിലെ കണക്കുകളനുസരിച്ച് കേവല ഭൂരിപക്ഷമായ 113 നോട് അടുക്കുകയാണ് കോൺഗ്രസ്. ആദ്യ ഘട്ടത്തിൽ ബിജെപി ലീഡ് നേടിയിരുന്നെങ്കിലും പിന്നീട് താഴോട്ടു പോകുകയായിരുന്നു.

അതേ സമയം ജെഡിഎസിന് ഇതുവരെ നില മെച്ചപ്പെടുത്താനായില്ല. ഇരുപതിൽ താഴെ സീറ്റുകളിലാണ് ജെഡിഎസ് ലീഡ് ചെയ്യുന്നത്. പല ഘട്ടത്തിലും പ്രമുഖ നേതാവ് എച്ച് ഡി കുമാര സ്വാമി ഉൾപ്പെടെയുള്ള നേതാക്കൾ ലിഡ് നിലയിൽ പിറകിലാണ് എത്തി നിൽക്കുന്നത്.

മോദിതരംഗം ഉയർത്തി ബിജെപി പതിവുപോലെ വോട്ടർമാരെ ആകർഷിക്കാൻ ശ്രമിച്ചപ്പോൾ.ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രാ​യ അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ളി​ലൂ​ന്നി​യാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് പ്ര​ചാ​ര​ണം. ബിജെപിക്ക് എതിരായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമായിരുന്നു എന്നാണ് നിലവിലെ ഫല സൂചനകൾ തെളിയിക്കുന്നു.