പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ കെ.സി.ആർ എത്തിയില്ല

തലസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു വിമാനത്താവളത്തിൽ എത്തിയില്ല. സമത്വ പ്രതിമ രാഷ്ട്രത്തിന് സമർപ്പിക്കുന്നതിനും ഐ.സി.ആർ.ഐ.എസ്.എ ടിയുടെ 50-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമിടുന്നതിനുമാണ് പ്രധാനമന്ത്രി ഹൈദരാബാദില്‍ എത്തിയത്.

തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് കെസിആര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തിലെത്തി സ്വീകരിക്കാതിരിക്കുന്നത്. ഗവർണർ തമിഴിസൈ സൗന്ദരരാജൻ, കേന്ദ്ര ടൂറിസം മന്ത്രി ജി.കിഷൻ റെഡ്ഡി, തെലങ്കാന മന്ത്രി തലസാനി ശ്രീനിവാസ് യാദവ് എന്നിവർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് തെരഞ്ഞെടുപ്പിന് വേണ്ടി വേഷം ധരിക്കുകയാണ് പ്രധാനമന്ത്രിയെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.സി.ആര്‍ പരിഹസിച്ചത്. ഇത്തരം വേഷങ്ങളില്‍ കാര്യമില്ലെന്നും കെ.സി.ആര്‍ പറഞ്ഞിരുന്നു.

Read more

അതേ സമയം മുഖ്യമന്ത്രി പനിമൂലം അനാരോഗ്യത്തിലായതിനാലാണ് എത്താതിരുന്നത് എന്നാണ് പി.ടി.ഐ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐ.സി.ആർ.ഐ.എസ്എടിയുടെ 50-ാം വാർഷികാഘോഷ പരിപാടിയിലും മുഖ്യമന്ത്രി പങ്കെടുക്കില്ലെന്നാണ് ഇദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയില്‍ നിന്നും ലഭിക്കുന്ന വാര്‍ത്ത.