ലഖിംപൂർ ഖേരിയിലെ കര്‍ഷക കൂട്ടക്കൊലക്കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനും മുഖ്യപ്രതിയായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍. ഈ ആവശ്യവുമായി കുടുംബങ്ങള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ജാമ്യം അനുവദിച്ചതിനെ തുടർന്ന് ആശിഷ് മിശ്ര ജയിൽ മോചിതനായിരുന്നു.
2021 ഒക്‌ടോബർ 3-ന് ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു.
നാല് കർഷകരുടെ മുകളിലൂടെ ഓടിച്ചു കയറ്റിയ കാറിനുള്ളിൽ ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്ന് കർഷക സംഘടനകൾ ആരോപിച്ചപ്പോൾ, കേന്ദ്രമന്ത്രിയുടെ മകൻ ഈ ആരോപണം നിഷേധിച്ചിരുന്നു.
Read more
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ലഖിംപൂർ സന്ദർശനത്തിന് മുന്നോടിയായാണ് അക്രമം നടന്നത്. യുപി മന്ത്രിയെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവർത്തകരുടെ വാഹനവ്യൂഹത്തിന്റെ ഭാഗമായ കാറുകളിലുണ്ടായിരുന്നവരാണ് മരിച്ച മറ്റു നാലുപേർ.