ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല കേസില്‍ ആശിഷ് മിശ്ര ഉള്‍പ്പെടെ നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി അലഹബാദ് ഹൈക്കോടതി. പ്രതികള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് തെളിവുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കര്‍ശകര്‍ക്ക് നേരെയുള്ള അജയ് മിശ്രയുടെ ഭീഷണിയാണ് സംഭവങ്ങള്‍ക്ക് കാരണം.പ്രസംഗം ഒഴിവാക്കിയിരുന്നെങ്കില്‍ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകില്ലായിരുന്നെന്നും കോടതി നിരീക്ഷിച്ചു.
കേസില്‍ അലഹബാദ് ഹൈക്കോടതി നേരത്തെ ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കര്‍ഷകരുടെയും മാധ്യമപ്രവര്‍ത്തകന്റെയും കുടുംബങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത്. ഇരകളെ കേള്‍ക്കാതെയാണ് വിഷയത്തില്‍ അലഹബാദ് ഹൈക്കോടതി തീരുമാനമെടുത്തതെന്ന് വിലയിരുത്തിയ സുപ്രീംകോടതി കേസില്‍ എല്ലാ വശങ്ങളും പരിശോധിച്ച് പുതിയതായി വാദം കേട്ട് തീരുമാനമെടുക്കാനും ഹൈക്കോടതിയോട് നിര്‍ദ്ദേശിച്ചിരുന്നു.
Read more
2021 ഒക്ടോബര്‍ 3-ന് ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധം നടത്തുകയായിരുന്ന കര്‍ഷകര്‍ക്ക് നേരെ ആശിഷ് മിശ്ര വാഹനമോടിച്ചു കയറ്റുകയായിരുന്നു. സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ എട്ട് പേരാണ് മരിച്ചത്.