കാലിത്തീറ്റ കുംഭകോണം: അവസാന കേസിൽ വിധി ഫെബ്രുവരി 15- ന്

കാലിത്തീറ്റ കുംഭകോണത്തിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെയുള്ള അഞ്ചാമത്തേയും അവസാനത്തേയുമായ ഡൊറാൻഡ കേസിൽ ഫെബ്രുവരി 15നു സിബിഐ പ്രത്യേക കോടതി വിധി പറയും.

ഡൊറാൻഡയിലെ ട്രഷറി മുഖേന 139 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടു നടത്തിയെന്നതാണ് കേസ്. കാലിത്തീറ്റ കുംഭകോണ കേസുകളിൽ ഏറ്റവും കൂടിയ തുകയുടേതാണിത്.

Read more

അവസാന കേസിൽ ഇന്നലെ വാദം പൂർത്തിയായതിനെ തുടർന്നാണ് 15നു വിധി പറയാനായി മാറ്റി വച്ചത്. വിധി ദിനത്തിൽ ലാലു ഉൾപ്പെടെയുള്ള പ്രതികളെല്ലാം കോടതിയിൽ നേരിട്ടു ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ഇതിനകം വിധി പറഞ്ഞ നാലു കേസുകളിലായി ലാലുവിനു 14 വർഷത്തെ തടവും 60 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. നാലു കേസുകളിലും ജാമ്യം കിട്ടിയതിനെ തുടർന്നു ലാലു ജയിൽമോചിതനാണിപ്പോൾ