ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ പ്രചാരണ രീതി കണ്ട് പഠിക്കണമെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യവെയാണ് ശരദ് പവാര്‍ ഇങ്ങനെ പറഞ്ഞത്. ആര്‍.എസ്.എസിന്റെ ക്ഷമയും സ്ഥിരതയും എന്‍.സി പി പ്രവര്‍ത്തകര്‍ കണ്ടു പഠിക്കണമെന്നും ശരദ് പവാര്‍ പറഞ്ഞു.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഞ്ച് വീടുകള്‍ സന്ദര്‍ശിക്കാനെത്തുമ്പോള്‍ ഒരു വീട് പൂട്ടിക്കിടന്നാല്‍ പിന്നീട് വീണ്ടുമെത്തി അവരെ കാണും. ഇങ്ങിനെയാണ് അവര്‍ ജനങ്ങളുമായി ബന്ധം നിലനിര്‍ത്തുന്നതെന്നും ശരദ് പവാര്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇതേ രീതി സ്വീകരിച്ച് വോട്ടര്‍മാരെ നേരില്‍ കാണണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങിനെ ചെയ്താല്‍ തങ്ങളെ വോട്ടര്‍മാരുടെ പരാതിയും ഇല്ലാതാകുമെന്നും ശരദ് പവാര്‍ അഭിപ്രായപ്പെട്ടു. നാല് മാസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.
Read more
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുപ്പത്തഞ്ച് സീറ്റുകളില്‍ മത്സരിച്ച എന്‍.സി.പിക്ക് അഞ്ച് സീറ്റാണ് നേടാനായത്. മഹാരാഷ്ട്രയില്‍ നാലും ലക്ഷദ്വീപില്‍ ഒന്നും.