ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പോരാടാൻ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ചതാണ് ഇന്ത്യ സഖ്യം. ഇപ്പോഴിതാ പ്രാഥമിക ചർച്ചകൾ കഴിഞ്ഞ് തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് കടക്കുകയാണ് സഖ്യം. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ ആദ്യ യോഗം 13ന് ചേരുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കി.
കേരളത്തിൽ തെരഞ്ഞെടുപ്പിൽ ധാരണ സാധ്യമല്ല. ഇവിടെ സി പി എമ്മും കോൺഗ്രസും ധാരണയിലെത്താൻ പ്രയാസമാണ്. സമാനമായ പ്രതിസന്ധി പഞ്ചാബിലും ബംഗാളിലും നിലനിൽക്കുന്നുണ്ട്. ബിജെപി പ്രബല കക്ഷിയാകുന്നിടത്ത് പൊതു സ്ഥാനാർത്ഥിയെ നിർത്താനാണ് നീക്കമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
Read more
അതേ സമയം മുംബൈ യോഗത്തിൽ നിന്ന് മമത ബാനർജി ഇറങ്ങിപ്പോയിയെന്നത് തെറ്റായ പ്രചാരണമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി. മമത ബാനർജി ഇടഞ്ഞിട്ടില്ല. മാത്രമല്ല പ്രതിപക്ഷ സഖ്യത്തിനായി ഏറെ താൽപര്യമെടുക്കുന്നത് മമതയാണന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.