മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി കൊളീജിയം തള്ളിയതിന് പിന്നാലെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍ രമണി രാജിവെക്കുന്നു. മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്ക് നല്‍കിയ വിരുന്നിലാണ് സഹപ്രവര്‍ത്തകരോട് വിജയ കമലേഷ് താഹില്‍രമണി രാജി അറിയിച്ചത്.
ശനിയാഴ്ച രാഷ്ട്രപതിക്ക് ചീഫ് ജസ്റ്റിസ് കത്തയക്കുമെന്നും രഞ്ജന്‍ ഗൊഗോയ്ക്ക് വിജയ കമലേഷ് താഹില്‍രമണി രാജി അയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Read more
ആഗസ്റ്റ് 28നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തലവനായ കൊളീജിയം താഹില്‍രമണിയെ മേഘാലയിലേക്ക് സ്ഥലം മാറ്റാന്‍ ഉത്തരവിട്ടത്. ഇത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചീഫ് ജസ്റ്റിസിന്റെ അപ്പീല്‍.