നവംബറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ നീക്കം. പശുക്കള്‍ക്ക് രാജ്യമാതാ പദവി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. പ്രമേയം ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ ഒപ്പുവച്ചതോടെ പ്രഖ്യാപനം നിലവില്‍ വന്നു. സ്വദേശി പശുക്കളെ വളര്‍ത്തുന്നതിന് പ്രതിദിനം 50 രൂപ സബ്‌സിഡി നല്‍കുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു.
നാടന്‍ പശുക്കളുടെ എണ്ണത്തില്‍ രാജ്യത്ത് വലിയ കുറവുണ്ടായതായി ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്ത് പശുവിനുള്ള ആത്മീയവും ശാസ്ത്രീയവുമായ പ്രാധാന്യം അടിവരയിടുന്നതാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പശുക്കള്‍ പുരാതന കാലം മുതല്‍ മനുഷ്യ ജീവിതത്തിന്റെ പ്രധാന ഭാഗമാണെന്നും പ്രമേയത്തില്‍ പറയുന്നു.
Read more
അതേസമയം സ്വദേശി പശുക്കളെ വളര്‍ത്തുന്നവര്‍ക്ക് വരുമാനം കുറവായതിനാലാണ് പ്രതിദിനം 50രൂപ സബ്‌സിഡി നല്‍കാനുള്ള തീരുമാനത്തിലെത്തിയതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സബ്‌സിഡി ഓണ്‍ലൈനായാണ് നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. പദ്ധതി മന്ത്രിസഭ യോഗം അംഗീകരിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും വ്യക്തമാക്കിയിട്ടുണ്ട്.