ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി മമതബാനര്‍ജി. പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന ഗവര്‍ണര്‍ എന്തുകൊണ്ട് രാജിവെയ്ക്കുന്നില്ലെന്ന് മമത ചോദിച്ചു.
ഇത്രയും ഗുരുതരമായ ആരോപണം നേരിടുന്ന ഗവര്‍ണര്‍ എന്ത് കൊണ്ടാണ് രാജിവയ്ക്കാത്തതെന്നും മമത ചോദിച്ചു. രാജി വൈകിക്കാനാകില്ലെന്നും എത്രയും വേഗം ആനന്ദബോസ് സ്ഥാനം രാജിവയ്ക്കണമെന്നും മമത ആവശ്യപ്പെട്ടു.
ആനന്ദബോസ് ഗവര്‍ണറായി തുടരുന്നത്ര കാലം രാജ്ഭവനിലേക്ക് വരില്ലെന്നും മമത വ്യക്തമാക്കി. അദ്ദേഹത്തിന്റെ അടുത്ത് ഇരിക്കുന്നത് പോലും പാപമാണ്. ആവശ്യമെങ്കില്‍ ഗവര്‍ണറെ തെരുവില്‍വെച്ച് കൂടിക്കാഴ്ച നടത്താമെന്നും മമത പറഞ്ഞു. സംഭവം നടന്ന ദിവസത്തെ മുഴുവന്‍ ദൃശ്യങ്ങളും തന്റെ കൈയിലുണ്ടെന്നും കൂടുതല്‍ വീഡിയോയുള്ള ഒരു പെന്‍ഡ്രൈവും തന്റെ കൈയിലുണ്ടെന്നും മമത അവകാശപ്പെട്ടു. രാജ്ഭവന്‍ കരാര്‍ജീവനക്കാരിയുടെ ലൈംഗിക പീഡനപരാതിയുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണെന്നും മമത ആരോപിച്ചു.
Read more
രാജ്ഭവനില്‍ വച്ച് രണ്ട് തവണ പീഡന ശ്രമമുണ്ടായെന്നും നുണപരിശോധനക്ക് വിധേയയാകാന്‍ താന്‍ തയാറാണെന്നും പറഞ്ഞ് പരാതിക്കാരി അതേസമയം രംഗത്തുവന്നിട്ടുണ്ട്.