പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരന്റെ പരാതിയില്‍ കഴമ്പില്ലെന്നും ഹര്‍ജി തെറ്റിദ്ധാരണയുളവാക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. ഇത് കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയിലുള്ള വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും കോടതി അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആര്‍ക്ക് നോട്ടീസ് അയയ്ക്കണമെന്ന് തങ്ങള്‍ക്ക് പറയാനാവില്ല. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണെന്നും കമ്മീഷന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് മുന്‍കൂട്ടി പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി. കമ്മീഷന്‍ നടപടിയെടുക്കില്ലെന്ന് ഊഹിക്കാനാവില്ലെന്നും കോടതി അറിയിച്ചു.
Read more
തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്കെതിരായ പരാതി വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. അതേസമയം മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു നോട്ടീസ് പോലും അയച്ചിട്ടില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.