'ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് നാസ ഉടൻ പരിശീലനം നൽകും'; യുഎസ് പ്രതിനിധി എറിക് ഗാർസെറ്റി

ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് നാസ പരിശീലനം നൽകുമെന്ന് ഉറപ്പ് നൽകി ഇന്ത്യയിലെ യുഎസ് പ്രതിനിധി എറിക് ഗാർസെറ്റി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സംയുക്ത ദൗത്യം അയക്കുന്നതിന്റെ ഭാ​ഗമായാണ് ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ പരിശീലനം നൽകുന്നത്. ബെം​ഗളൂരുവിൽ നടന്ന യുഎസ്-ഇന്ത്യ കൊമേഴ്സ്യൽ സ്പേസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു എറിക് ഗാർസെറ്റി.

ഈ വർഷമോ അതിന് ശേഷമോ ആയിരിക്കും പരിശീലനമെന്നും യുഎസ് പ്രതിനിധി എറിക് ഗാർസെറ്റി അറിയിച്ചു. ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് നാസ ഉടൻ തന്നെ വിപുലമായ പരിശീലനം നൽകും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു സംയുക്ത ദൗത്യമാണ് ലക്ഷ്യമെന്നും ഗാർസെറ്റി പറഞ്ഞു.

പരിസ്ഥിതി, ഭൂമിയുടെ ഉപരിതലം, പ്രകൃതി ദുരന്തങ്ങൾ, സമുദ്രനിരപ്പ് ഉയരൽ, ക്രയോസ്ഫിയർ എന്നിവയുൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്നതിനായി ഉടൻ തന്നെ ഐഎസ്ആർഒ കേന്ദ്രത്തിൽ നിന്ന് നിസാർ ഉപഗ്രഹം വിക്ഷേപിക്കുമെന്നും ഗാർസെറ്റി പറഞ്ഞു. നാസയുടെയും ഐഎസ്ആർഒയുടെയും സംയുക്ത ഭൗമ നിരീക്ഷണ ദൗത്യമാണ് നിസാർ. ബഹിരാകാശത്തിൽ യുഎസ്-ഇന്ത്യ സഹകരണത്തിൻ്റെ സാധ്യതകളെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച യുഎസ്ഐബിസി പ്രസിഡൻ്റ് അതുൽ കേശപ്, യുഎസ്-ഇന്ത്യ ബഹിരാകാശ പങ്കാളിത്തത്തിലെ ഒരു പുതിയ അധ്യായമാണിതെന്നും അഭിപ്രായപ്പെട്ടു.

ബെംഗളൂരുവിൽ നടന്ന പരിപാടിയിൽ ഗാർസെറ്റി, ഐഎസ്ആർഒ ചെയർമാൻ ഡോ. സോമനാഥ് എന്നിവരുൾപ്പെടെ യുഎസിലെയും ഇന്ത്യൻ സർക്കാരുകളിലെയും മുതിർന്ന ഉദ്യോഗസ്ഥരുരും പങ്കെടുത്തു. എസ്, നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ (നാസ), നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷൻ (NOAA), ഇന്ത്യാ ഗവൺമെൻ്റ് എന്നിവയുടെ പ്രതിനിധികളും വാണിജ്യ ബഹിരാകാശ വ്യവസായത്തിലെ പ്രമുഖ നേതാക്കളും വ്യവസായ പങ്കാളികളും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളും മാർക്കറ്റ് അനലിസ്റ്റുകളും പരിപാടിയിൽ പങ്കെടുത്തു.

NASA will soon provide advanced training to Indian astronauts: Eric Garcetti  - The Economic Times

US Ambassador Eric Garcetti proposes development of "QUAD satellite" with  India-U.S. partnership - The Hindu

U.S. Ambassador Eric Garcetti on X: "🚀 Excited to join @ISRO, @USCSIndia &  @USIBC for the U.S.-India Commercial Space Cooperation Conference! We are  unlocking opportunities for U.S. industry and Indian space startups,

U.S. Ambassador Eric Garcetti (@USAmbIndia) / X