ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട നടത്തി ഇന്ത്യൻ നാവികസേന. 2500 കിലോ വരുന്ന ലഹരി വസ്തുക്കൾ പിടികൂടി. 2386 കിലോ ഹാഷിഷും, 121 ഹെറോയിനും പിടികൂടിയത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുള്ള ഐഎൻഎസ് തർക്കാഷിന്റെ നേതൃത്വത്തിലാണ് ബോട്ടുകൾ വളഞ്ഞ് ലഹരി വസ്തുക്കൾ പിടികൂടിയത്.
#IndianNavy‘s Mission Deployed warship #INSTarkash successfully interdicted and seized over 2,500 kgs of narcotics in the the Western Indian Ocean.
Part of @IN_WesternFleet, INS Tarkash is deployed for Maritime Security Operations in the Western Indian Ocean and is undertaking… pic.twitter.com/Wg1MlkgiO3
— SpokespersonNavy (@indiannavy) April 2, 2025
മാർച്ച് 31ന് ഇന്ത്യൻ മഹാസമുദ്രമേഖലയിൽ നീരീക്ഷണപ്പറക്കൽ നടത്തുകയായിരുന്ന പി8ഐ വിമാനമാണ് സംശയസ്പദമായ സാഹചര്യത്തിൽ ചില ബോട്ടുകൾ കണ്ടത്. തുടർന്ന് ഈ വിവരം ഐഎൻഎസ് തർക്കാഷ് യുദ്ധക്കപ്പലിന് കൈമാറി. വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടേക്കെത്തിയ യുദ്ധക്കപ്പൽ ബോട്ടുകളെ വളഞ്ഞു. തുടർന്ന് നാവികസേനയുടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ നാവിക കമാൻഡോ സംഘമായ മാർക്കോസിനെ ബോട്ടുകളിലേക്ക് എത്തിച്ചു.
Read more
പിന്നീട് നടന്ന പരിശോധനയിലാണ് ബോട്ടിലെ വിവിധ അറകളിൽ സൂക്ഷിച്ചിരുന്ന പായ്ക്കറ്റുകളിലുള്ള ലഹരിവസ്തുക്കൾ പിടികൂടിയത്. ബോട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തവരെ ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് എത്തിച്ചു. എന്നാൽ ഇവരെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ നാവികസേന പുറത്തുവിട്ടില്ല. പടിഞ്ഞാറാൻ ഇന്ത്യൻ മഹാസമുദ്രമേഖലയിലെ സുരക്ഷ പ്രവർത്തനങ്ങൾക്കായി 2025 ജനുവരി മുതൽ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലാണ് ഐഎൻഎസ് തർക്കാഷ്.