പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കണം; ശിപാർശയുമായി എൻ സി ഇ ആർ ടി സമിതി

പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് മാറ്റുവാൻ ശിപാർശയുമായി എൻ സി ഇ ആർ ടി സമിതി.രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പാഠപുസ്തകങ്ങളിലും തിരുത്തൽ വരുത്തുവാനാണ് ശിപാർശ. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ സമതി ആവശ്യപ്പെടുന്നു.

സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിആർടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും രേഖപ്പെടുത്താൻ ശുപാർശ നൽകിയത്. സമിതി ഐകകണ്ഠേന എടുത്ത തീരുമാനമാണിതെന്നാണ് വിവരം.

ജി 20 ഉൾപ്പെടെ പ്രധാന വേദികളിലും, മറ്റ് പ്രധാന രേഖകളിലും കേന്ദ്ര സർക്കാർ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് അടയാളപ്പെടുത്തിയതിനെതിരെ നിരവധി പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. രാജ്യത്തിന്റെ പേരുമാറ്റാനുള്ള ബിജെപി അജണ്ടയിക്കെതിരെ പ്രതിപക്ഷ സഖ്യം ഉൾപ്പടെ പ്രതികരിക്കുന്ന സാഹചര്യത്തിലാണ് പാഠപുസ്തകങ്ങളിലൂടെ പരിഷ്കാരം കൊണ്ടുവരാൻ കേന്ദ്രം ശ്രമിക്കുന്നത്.