എന്‍സിപി ശരദ് പവാര്‍ പക്ഷത്തിന് പുതിയ തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ച് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ‘കാഹളം മുഴക്കുന്ന മനുഷ്യന്‍’ ആണ് സുപ്രീം കോടതി അനുവദിച്ച താത്കാലിക ചിഹ്നം. എന്‍സിപി അജിത് പവാര്‍ പക്ഷത്തിന് ഘടികാര ചിഹ്നം താത്കാലികമായി ഉപയോഗിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
ലോക്‌സഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. നേരത്തെ ശരദ് പവാര്‍ പാര്‍ട്ടിയ്ക്ക് ശരദ് ചന്ദ്ര പവാര്‍ എന്ന പേര് ഉപയോഗിക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നു. കേസില്‍ സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ ഈ വിധി പ്രാബല്യത്തിലുണ്ടാവും.
Read more
എന്‍സിപിയിലെ പിളര്‍പ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയില്‍ അജിത് പവാര്‍ പക്ഷത്തെ യഥാര്‍ത്ഥ എന്‍സിപിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അംഗീകരിച്ചിരുന്നു. ഇതിനെതിരെ ശരദ്പവാര്‍ പക്ഷം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.