എൻസിപി അദ്ധ്യക്ഷ സ്ഥാനം ഒഴിയാനുള്ള ശരത് പവാറിന്റെ തീരുമാനത്തെ അംഗീകരിക്കാതെ എൻസിപി. പവാർ തന്നെ അദ്ധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് എൻസിപി 18 അംഗ കോർ കമ്മിറ്റി പ്രമേയം പാസാക്കി. പ്രവർത്തരും ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിഷേധം ഉയർത്തുകയാണ്. രാജി തള്ളിയത് പ്രവർത്തരുടെ വികാരം മാനിച്ചാണെന്ന് പ്രഫുൽ പട്ടേൽ വിശദീകരിച്ചു. പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാൻ ശരദ് പവാർ നിശ്ചയിച്ച 18 അംഗങ്ങൾ ഉൾപ്പെടുന്നതാണ് കോർ കമ്മിറ്റി. ശരത് പവാർ പദവിയിൽ തുടരണമെന്ന് പ്രതിപക്ഷ നേതാക്കളും ആവശ്യപ്പെട്ടു.
അജിത് പവാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച് ശരദ് പവാറിന്റെ മകൾ കൂടിയായ സുപ്രിയയെ അദ്ധ്യക്ഷയാക്കാനാണ് എൻസിപിയിൽ ചർച്ചകൾ ഉയർന്നിരുന്നത്. എന്നാൽ പാർട്ടിനേതാക്കളും ,അണികളും ഒറ്റക്കെട്ടായി ശരത് പവാറിനെ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പ്രതിപക്ഷ പാർട്ടികളും പിന്തുണയുമായെത്തി.
ശരത് പവാർ എൻസിപി ദേശീയ അദ്ധ്യക്ഷ പദവി ഒഴിയരുതെന്ന് തമിഴ് നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. മതനിരപേക്ഷ മുന്നണി ശക്തമാക്കാൻ ശരത് പവാർ എൻസിപി അദ്ധ്യക്ഷ പദവിയിൽ വേണം. 2024ൽ തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ പവാർ തീരുമാനം പുനഃപരിശോധിയ്ക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.
Read more
കഴിഞ്ഞ മെയ് രണ്ടിനാണ് ശരത് പവാർ എൻസിപി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ തൽ സ്ഥാനത്തേക്ക് സുപ്രിയ സുലെയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയും എം കെ സ്റ്റാലിനും ഫോണിൽ സുപ്രിയയെ വിളിച്ചു സംസാരിച്ചിരുന്നു. നിലവിൽ ലോക്സഭാ അംഗമാണ് സുപ്രിയ സുലെ.