മനുഷ്യക്കടത്ത്; പത്ത് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുന്നു

മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി എൻഐഎ റെയ്ഡ്. പത്ത് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് പരിശോധന നടക്കുന്നത്. ത്രിപുര, അസം, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്നാട്, തെലങ്കാന, ഹരിയാന, പുതുച്ചേരി, രാജസ്ഥാൻ, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

Read more

10 സംസ്ഥാനങ്ങളിലെ 40 ഓളം ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡുകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.