സൗദി അറേബ്യയിൽ നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയിലുമായി വന്ന കപ്പലിന് നേരെ ഡ്രോൺ ആക്രമണം. ഗുജറാത്ത് തീരത്തിനടുത്ത് വച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ കപ്പലിൽ സ്ഫോടനവും തീപിടിത്തവും ഉണ്ടായെന്നാണ് വിവരം. ആര്‍ക്കെങ്കിലും പരിക്കേറ്റതായോ ആളപായമുണ്ടായെന്നോ വിവരമില്ല.
ലൈബീരിയൻ കപ്പലായ എംവികെം പ്ലൂട്ടോയാണ് ആക്രമിക്കപ്പെട്ടത്.അപായ സന്ദേശം ലഭിച്ചതിനു പിറകെ തന്നെ നാവികസേനയുടെ നിരീക്ഷണ വിമാനം കപ്പലിന് സമീപം എത്തിയിരുന്നു.ഗുജറാത്തിലെ പോര്‍ബന്തറിന് 217 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. ഇസ്രയേൽ പങ്കാളിത്തമുള്ള നൈജീരിയൻ കൊടിയുള്ള കപ്പലാണിത്.
Read more
ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. നിലവിലെ സാഹചര്യത്തിൽ സമീപമേഖലയിലൂടെ പോകുന്ന കഗപ്പലുകൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇസ്രയേൽ പങ്കാളിത്തമുള്ള കപ്പലുകളുടെ നേരെ ഡ്രോൺ ആക്രമണം വർധിച്ചുവരുന്നതായി റിപ്പോർട്ടുകളുണ്ട്.