ഓഗസ്റ്റ് മുതൽ തടങ്കലിൽ കഴിയുന്ന മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയെ ഈ ആഴ്ച ശ്രീനഗറിലെ ഔദ്യോഗിക വസതിക്ക് സമീപമുള്ള ബംഗ്ലാവിലേക്ക് മാറ്റും. അദ്ദേഹം തടങ്കലിൽ തുടരും. ഫെബ്രുവരിയിൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനം ഉൾപ്പെടെ നിരവധി കാര്യങ്ങൾ പരിഗണിച്ചാണ് സർക്കാർ നടപടി.
Read more
ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് അനുവദിച്ചിരുന്ന പ്രത്യേക പദവി ഇല്ലാതാക്കാനും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള സർക്കാർ നീക്കത്തിന്റെ തലേന്ന് 49- കാരനായ ഒമർ അബ്ദുല്ലയെ ഓഗസ്റ്റ് 5- ന് മറ്റ് രണ്ട് മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരോടൊപ്പം തടവിൽ പാർപ്പിക്കുകയായിരുന്നു.