എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിലൂടെ ധാരാളം സമയവും ഊര്‍ജ്ജവും ലാഭിക്കാമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ആന്ധ്രയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോള്‍ രാജ്‌നാഥ് സിംഗ് പറഞ്ഞു. തങ്ങളുടെ നയം നടപ്പാക്കുന്നതിലൂടെ ധാരാളം സമയം ലാഭിക്കാനാകും. അഴിമതിയിലൂടെ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ സംസ്ഥാനത്തെ കടക്കെണിയിലേക്ക് തള്ളി വിടുന്നെന്നും രാജ്‌നാഥ് സിംഗ് ആരോപിച്ചു.
Read more
ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ അഴിമതി ഭരണം അവസാനിപ്പിക്കാനാണ് ബിജെപി സഖ്യം ഇത്തവണ ആന്ധ്രയില്‍ ശ്രമിക്കുന്നത്. ക്രമസമാധാന വിഷയങ്ങളില്‍ ജനങ്ങള്‍ മുഴുവന്‍ പൊറുതിമുട്ടിയിരിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു. ആന്ധ്രയില്‍ നിയമസഭ തിരഞ്ഞെടുപ്പും ലോക്‌സഭ തിരഞ്ഞെടുപ്പും ഒരേ സമയത്താണ് നടക്കുന്നത്.