ബാരാമുള്ളയില്‍ ഒരു ഭീകരനെ വധിച്ചു; പ്രതിരോധമന്ത്രി ജമ്മുവില്‍

കശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ബാരാമുള്ളയിലെ കര്‍ഹാമ കുന്‍സര്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് കശ്മീര്‍ സോണ്‍ പോലീസ് അറിയിച്ചു.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും കരസേനാമേധാവിയും ജമ്മുവിലെത്തി. വനത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ ഇല്ലായ്മ ചെയ്യാനുള്ള ഓപ്പറേഷന്‍ ‘തൃനേത്ര’ തുടരുന്നതിനിടെ ഇന്നലെ ജമ്മുവിലെ രജൗരിയില്‍ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.

Read more

അഖ്നൂരില്‍ നിന്നുള്ള ഹവില്‍ദാര്‍ നീലം സിംഗ്, പാലംപൂരില്‍ നിന്നുള്ള നായിക് അരവിന്ദ് കുമാര്‍, ഉത്തരാഖണ്ഡിലെ ഗൈര്‍സൈനില്‍ നിന്നുള്ള ലാന്‍സ് നായിക് രുചിന്‍ സിംഗ് റാവത്ത്, ഡാര്‍ജിലിംഗില്‍ നിന്നുള്ള പാരാട്രൂപ്പര്‍ സിദ്ധാന്ത് ചേത്രി, ഹിമാചല്‍ പ്രദേശിലെ സിര്‍മൗറില്‍ നിന്നുള്ള പാരാട്രൂപ്പര്‍ പ്രമോദ് നേഗി എന്നിവരാണ് കൊല്ലപ്പെട്ടത്.