കേന്ദ്ര മന്ത്രിസഭയിലെ 90% മന്ത്രിമാരെയും ജനങ്ങള്‍ക്കറിയില്ല.നടക്കുന്നത് വണ്‍മാന്‍ ഷോ;ശത്രുഘ്നന്‍ സിന്‍ഹ

ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി.യുടെ ലോക്സഭ അംഗം ശത്രുഘ്നന്‍ സിന്‍ഹ.കേന്ദ്ര സര്‍ക്കാര്‍ ഏകാംഗ സൈന്യമാണെന്നും അവിടെ നടക്കുന്നത് രണ്ടാള്‍ പ്രകടനമാണെന്നും ചലച്ചിത്ര താരം പരിഹസിച്ചു.

നേരത്തെ നോട്ട് അസാധുവാക്കലിനേയും ജി.എസ്.ടിയേയും വിമര്‍ശ്ശിച്ച് രംഗത്തെത്തിയ സിന്‍ഹയേ ചലച്ചിത്ര താരത്തിന് ഇതിനേക്കുറിച്ചൊക്കെ എന്തറിയാം എന്ന് ചോദിച്ച് ബി.ജെ.പി പരിഹസിച്ചിരുന്നു.അതിനു മറുപടിയുമായാണ് സിന്‍ഹ എത്തിയത്.ചായക്കടക്കാരന് പ്രധാനമന്ത്രിയും വക്കീലിന് ധനമന്ത്രിയും ടി.വി.നടിയ്ക്ക് മാനവശേഷി മന്ത്രിയുമൊക്കെയാകാമെങ്കില്‍ തനിയ്ക്ക് എന്തുകൊണ്ട് ഇതിനേക്കുറിച്ചൊക്കെ സംസാരിച്ചുകൂടായെന്നാണ് സിന്‍ഹ ചോദിച്ചത്.

കേന്ദ്രമന്ത്രിമാര്‍ വെറും സ്തുതി പാടകര്‍ മാത്രമാണെന്നും 90% മന്ത്രിമാരെയും ജനങ്ങള്‍ക്കറിയില്ലായെന്നും ശത്രുഘ്നന്‍ സിന്‍ഹ പരിഹസിച്ചു.

ഒരു വ്യക്തിയേ പിന്തുണയ്ക്കാത്തവരെയൊക്കെ രാജ്യ ദ്രോഹികളാക്കുന്ന ഭീകരാവസ്ഥയാണ് നിലവിലുള്ളതെന്നും സിന്‍ഹ പറഞ്ഞു.ജനതാദള്‍(യു) വിമത ് എം.പി.അലി അന്‍വറിനേക്കുറിച്ചുള്ള പുസ്ത്ക പ്രകാശന ചടങ്ങില്‍ സംസാരിയ്ക്കുകയായിരുന്നു ബി.ജെ.പി എം.പി കൂടിയായ ശത്രുഘ്നന്‍ സിന്‍ഹ. ശരത് യാദവ്,സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവര്‍ സന്നിഹിതരായിരുന്ന ചടങ്ങിലായിരുന്നു സിന്‍ഹയുടെ പ്രസംഗം.