അരുണാചലില്‍ ഹിമപാതം: ഏഴ് സൈനികരെ കാണാതായി

അരുണാചല്‍ പ്രദേശിലെ കനത്ത മഞ്ഞുവീഴ്ചയില്‍ ഏഴ് സൈനികരെ കാണാതായി. കെമെങ് മേഖലയിലെ ഉയര്‍ന്ന പ്രദേശത്താണ് ഹിമപാതമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പട്രോളിംഗിന്റെ ഭാഗമായ സൈനികരെ ഞായറാഴ്ച്ചയാണ് കാണാതായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കാണാതായവരെ കണ്ടെത്താന്‍ സൈന്യം വ്യോമമാര്‍ഗവും തിരച്ചില്‍ നടത്തുന്നുണ്ട്.

Read more

കഴിഞ്ഞ കുറച്ചുദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയോടു കൂടിയ പ്രതികൂല കാലാവസ്ഥയാണ് പ്രദേശത്തെന്ന് സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി.