ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം നടത്തുന്നതിനുള്ള ഭൗതിക സാഹചര്യമില്ല; പാറമേക്കാവ്, തിരുവമ്പാടി വേല വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചു

പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ട് അനുമതി നിഷേധിച്ചു.
അടുത്ത മാസം മൂന്നിന് പാറമേക്കാവിന്റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നടക്കാനിരിക്കെയാണ് ജില്ലാ കളക്ടര്‍ തേക്കിന്‍കാട് മൈതാനിയില്‍ വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്.

പുതിയ കേന്ദ്ര സ്ഫോടക വസ്തു ചട്ട നിയമപ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള ഭൗതിക സാഹചര്യം ഇല്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

Read more

തേക്കിന്‍കാട് മൈതാനിയില്‍ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മില്‍ 78 മീറ്റര്‍ മാത്രമാണ് ദൂരമെന്നതാണ് അനുമതി നിഷേധിക്കാന്‍ കാരണം. പുതിയ നിയമപ്രകാരം 200 മീറ്റര്‍ ദൂരമാണ് വേണ്ടത്. വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ദേവസ്വങ്ങളുടെ അപേക്ഷ കളക്ടര്‍ നിഷേധിച്ചത്. ഇതിനെതിരെ പ്രതിഷേധവുമായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.