പ്രത്യേക പാർലമെൻറ് സമ്മേളനം ഇന്ന് മുതൽ ആരംഭിക്കും. സമ്മേളനത്തിനായി പുതുക്കിയ അജണ്ടയിൽ ഭാരത് പരാമർശം സ്ഥാനം പിടിച്ചത് ചർച്ചയാകുകയാണ്.ചർച്ച ഭാരതത്തെ വികസിത രാജ്യമാക്കാൻ വേണ്ടിയുള്ളതെന്നാണ് അജണ്ടയിലെ പരാമർശം. പുതുക്കിയ അജണ്ടയിലെ 8 ബില്ലുകളിൽ വനിത സംവരണ ബില്ലും, തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമന രീതി മാറ്റുന്ന ബില്ലും ഉൾപ്പെടുത്തിയിട്ടില്ല.
വനിത സംവരണ ബിൽ പാസാക്കണമെന്ന് ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. യുപിഎ സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയ ബില്‍ ലോക് സഭയിലെത്തിയിരുന്നില്ല. പ്രതിപക്ഷത്തിന് പുറമെ ബിജെപി സഖ്യകക്ഷികളും ബില്ലിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷയടക്കം വനിത സംവരണ ബില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Read more
അതേ സമയം പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ ഇന്ത്യ മുന്നണി രാവിലെ പാർലമെന്റിൽ യോഗം ചേരും. സമ്മേളനത്തില്‍ ഭരണപക്ഷത്തിന്റെ അപ്രതീക്ഷിത നീക്കങ്ങളെ സൂക്ഷ്മതയോടെ പ്രതിരോധിക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം.നാളെ മുതല്‍ ഈ മാസം 22 വരെയാണ് പാര്‍ലമെന്റ് സമ്മേളനം.