രാജ്യത്ത് എക്സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്ര സർക്കാർ. രണ്ട് രൂപ വർധിപ്പിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടിയാണ് കൂട്ടിയത്.ഇതോടെ പെട്രോളിനും ഡീസലിനും വില കൂടും. ആഗോള അസംസ്കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് ഈ നടപടി എന്നതാണ് ശ്രദ്ധേയം. അതേസമയം ഈ വിലവർദ്ധനവ്, പണപ്പെരുപ്പ സമ്മർദ്ദം അനുഭവിക്കുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. കൂടാതെ ഉയർന്ന ഇന്ധന വില ഗാർഹിക ബജറ്റിനെയും താളം തെറ്റിക്കും. അതേസമയം ചില്ലറവില്പനയെ ബാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലകുറഞ്ഞു. അതുകൊണ്ട് തന്നെ നികുതി കൂടിയാലും ചില്ലറവിൽപനയിലെ വില മാറ്റമില്ലാതെ തുടരും.