സൺറൈസേഴ്‌സ് ഹൈദരാബാദ്- പഞ്ചാബ് കിങ്‌സ് മത്സരം കണ്ട ഒരു ആരാധകനും നഷ്ടം തോന്നില്ല എന്ന് ഉറപ്പാണ്. ഉറക്കം തൂങ്ങി കളികൾ കണ്ട് ബോറടിച്ചവർക്കും, സീസണിന് ആവേശം പോരാ എന്ന് പറഞ്ഞവർക്കും ഉള്ള മറുപടി ആയിരുന്നു രണ്ട് തകർപ്പൻ ടീമുകളുടെ പോരാട്ടമെന്ന പറയാം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് നായകൻ ശ്രേയസ് അയ്യരുടെ 36 പന്തിൽ 82 ഉം പ്രഭ്‌സിമ്രാൻ സിങിന്റെ 23 പന്തിൽ 42 ന്റെയും പിൻബലത്തിൽ 245 എന്ന കൂറ്റൻ സ്കോർ രേഖപ്പെടുത്തിയ പഞ്ചാബ് ജയം ഉറപ്പിച്ചത് ആയിരുന്നു. എന്നാൽ സീസമിലെ ആദ്യ മത്സരത്തിന് ശേഷം ട്രാക്കിൽ എത്താതിരുന്ന ഹൈദരാബാദിനായി ഓപ്പണർമാർ തിളങ്ങിയതോടെ അടിക്ക് തിരിച്ചടി അല്ല കൊന്ന് കൊലവിളിയാണ് പിന്നെ ആരാധകർ കണ്ടത്.
ഇന്ത്യയുടെ അടുത്ത സെൻസേഷൻ താരങ്ങളിൽ ഒരാളായി അറിയപ്പെടുന്ന അഭിഷേക് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറി കരുത്തിൽ ആയിരുന്നു ഹൈദരാബാദ് മറുപടിയുടെ ഊർജം. 40 പന്തിൽ ആണ് താരം സീസണിലെ തന്റെ ആദ്യ സെഞ്ച്വറി അടിച്ചെടുത്തത്. 37 പന്തിൽ 66 റൺ എടുത്ത സഹഓപ്പണർ ട്രാവിസ് ഹെഡ് തകർപ്പൻ പിന്തുണയും നൽകിയതോടെ പഞ്ചാബ് ബോളർമാർക്ക് ഉത്തരമൊന്നും പറയാൻ ഇല്ലായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങി ആദ്യ പന്ത് മുതൽ പഞ്ചാബ് ബോളർമാർക്കക്ക് വയറു നിറയെ കൊടുക്കും എന്ന മട്ടിൽ ബാറ്റ് ചെയ്ത ഇരുവരും ഓരോ ഓവറുകളിലും രണ്ട് ബൗണ്ടറി എങ്കിലും ഉറപ്പാക്കി. അഭിഷേക് ആകട്ടെ ബൗണ്ടറി കൂടുതൽ അടിക്കണോ അതോ സിക്സ് കൂടുതൽ വേണോ എന്ന കൺഫ്യൂഷനിൽ മാത്രം ആയിരുന്നു. 14 ബൗണ്ടറിയും 10 സിക്‌സും ആണ് താരത്തിന്റെ 55 പന്തിൽ 141 റൺ ഇന്നിങ്സിൽ പിറന്നത്. ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സ്കോറും ഇത് തന്നെ.
സെഞ്ച്വറി നേട്ടത്തിന് തൊട്ടുപിന്നാലെ നല്ല ഒരു ആഘോഷം നടത്തിയ അഭിഷേക് ഒരു കുറിപ്പ് പുറത്തെടുത്തു. അതിൽ-” ദിസ് ഈസ് ഫോർ ഓറഞ്ച് ആർമി എന്ന് എഴുതിയിരുന്നു” ആദ്യ മത്സരത്തിലെ ജയത്തിന് ശേഷം തുടർച്ചയായ തോറ്റ തങ്ങളുടെ ടീമിനെ പിന്തുണച്ച ആരാധകർക്കുള്ള സമർപ്പണം ആയിരുന്നു ആ സെഞ്ച്വറി. ആദ്യ വിക്കറ്റിൽ 171 റൺ കൂട്ടിച്ചേർത്ത ശേഷമാണ് ട്രാവിസ് ഹെഡ് മടങ്ങുന്നത്. ശേഷം ഹെൻറിച്ച് ക്ലാസൻ അഭിഷേകിന് കൂട്ടായി മടങ്ങുക ആയിരുന്നു. ജയത്തോട് അടുപ്പിച്ചു ശേഷം അഭിഷേക് മടങ്ങിയപ്പോൾ ഇഷാൻ കിഷനെ കൂട്ടുനിർത്തി ക്ലാസൻ ( 21 ) 9 പന്തുകൾ ബാക്കി നിൽക്കെ മത്സരം അവസാനിപ്പിച്ചു. പഞ്ചാബിനായി ചഹലും അർശ്ദീപ് സിങ്ങുമാണ് ഓരോ വിക്കറ്റുകൾ വീഴ്ത്തിയത്.
അതേസമയം ഹൈദരാബാദിന് വേണ്ടി ഹർഷൽ പട്ടേൽ നാല് വിക്കറ്റെടുത്തു. നാല് ഓവറിൽ 75 റൺസ് വിട്ടുകൊടുത്ത മുഹമ്മദ് ഷമിക്ക് വിക്കറ്റൊന്നും വീഴ്ത്താൻ സാധിച്ചില്ല.
WHAT. A. MOMENT. 🙌
100 reasons to celebrate #AbhishekSharma's knock tonight! PS. Don't miss his special message for #OrangeArmy 🧡
Watch the LIVE action ➡ https://t.co/HQTYFKNoGR
#IPLonJioStar 👉 #SRHvPBKS | LIVE NOW on Star Sports Network & JioHotstar! pic.twitter.com/DECkzxRYhi— Star Sports (@StarSportsIndia) April 12, 2025
Read more