വിവാഹ ദിനത്തിൽ ബുൾഡോസറിൽ വരനെ എത്തിച്ച കേസിൽ ഡ്രൈവർക്ക് 5000 രൂപ പിഴ. മധ്യപ്രദേശിലെ ബേതുൽ ജില്ലയിലാണ് സംഭവം. വിവാഹാഘോഷങ്ങളുടെ ഭാഗമായി ബുൾഡോസറിൽ എത്തിയ വരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായി മാറിയിരുന്നു.
ഇതിനു പിന്നാലെയാണ് ബുൾഡോസറിന്റെ ഡ്രൈവർക്കെതിരെ മോട്ടോർ വകുപ്പിന്റെ പിഴ വന്നത്. ജെസിബി യന്ത്രങ്ങൾ വാണിജ്യാവശ്യത്തിനുള്ളതാണ്, ആളുകളെ കൊണ്ടുപോകാൻ ഉപയോഗിക്കാൻ കഴിയില്ലന്നും അധികൃതർ പറഞ്ഞു. മോട്ടോർ വാഹന നിയമം ലംഘിച്ചതിന് ഡ്രൈവർക്ക് 5,000 രൂപ പിഴ ചുമത്തിയതായി പൊലീസ് പറഞ്ഞു.
മോട്ടോർ വാഹന നിയമത്തിലെ 39/192 (1) വകുപ്പുകൾ ലംഘിച്ചതിനാണ് പിഴ. ജെസിബി ഡ്രൈവറായ രവി ബരാസ്കർക്കെതിരെയാണ് കേസെടുത്തത്. വിവാഹ ഘോഷയാത്രയിൽ സാധാരണ കാറും ജീപ്പുമൊക്കെയാണ് വധൂവരന്മാരുടെ പതിവ് വാഹനം. ചിലർ ആനപ്പുറത്തും കുതിരപ്പുറത്തും വരും.
സിവിൽ എഞ്ചിനീയറായ അങ്കുഷ് ജയ്‌സ്വാൾ ആണ് വിവാഹദിനത്തിൽ ബുൾഡോസറിൽ എത്തിയത്. ബന്ധുക്കളായ രണ്ട് സ്ത്രീകൾ ഇയാളെ അനുഗമിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
बैतूल में अंकुर जायसवाल की बुल्डोजर पर निकली बारात, जमकर थिरके बाराती। pic.twitter.com/ftggF72Add
— Devendra Singh Rathod (@DevendraBana91) June 23, 2022
Read more