തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ ഉച്ചവരെ ഭേദപ്പെട്ട പോളിംഗ്; 'കൂടുതൽ ഹിന്ദി ഹൃദയ ഭൂമിയിലെ മണ്ഡലങ്ങളിൽ', വോട്ട് രേഖപ്പെടുത്തി പ്രമുഖർ

2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ ഉച്ചവരെ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് നടക്കുന്ന 102 മണ്ഡലങ്ങളിലെ വിവരങ്ങൾ പരിശോദിക്കുമ്പോൾ ഹിന്ദി ഹൃദയ ഭൂമിയിലെ മണ്ഡലങ്ങളിലാണ് കൂടുതൽ പോളിംഗ് നടന്നത്. ഉത്തർപ്രദേശിലും, മധ്യപ്രദേശിലും, രാജസ്ഥാനിലും, ബിഹാറിലും പോളിംഗ് ശതമാനം അൻപതിനടുത്തായിട്ടുണ്ട്.

എല്ലാ മണ്ഡലങ്ങളിലും പോളിംഗ് നടക്കുന്ന തമിഴ് നാട്ടിൽ ഉച്ചയ്ക്ക് 1 മണി വരെ 40 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മഹാരാഷ്ട്രയിലെ ആദ്യ ഘട്ടത്തിൽ ഒരു മണി വരെ 33 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മാഹിയിൽ ഒരുമണിവരെ 40 ശതമാനം പോളിംഗ് രേഖപ്പെടുത്തി. യുപി 36.96 %, ബിഹാർ 32.41 %, ഛത്തീസ്‌ഗഡ് 42.57%, ജമ്മു കശ്‌മീർ 43.11 എന്നിങ്ങനെയാണ് പോളിംഗ്. ഏറ്റവും കുറവ് പോളിംഗ് ശതമാനം വോട്ട് രേഖപ്പെടുത്തിയത് ലക്ഷദ്വീപിൽ 29.91 ശതമാനം.

ബംഗാളിലും മണിപ്പൂരിലും സംഘർഷങ്ങളുണ്ടായെങ്കിലും മറ്റിടങ്ങളിൽ പൊതുവിൽ സമാധാനപരമായാണ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. മഹാരാഷ്ട്രയിൽ നാഗ്പൂരടക്കം അഞ്ച് മണ്ഡലങ്ങളിലും പോളിംങ് തുടരുകയാണ്.പതിനൊന്ന് മണി വരെ 19. 72 ശതമാനം പോളിംങ്ങാണ് രേഖപ്പെടുത്തിയത്. പ്രമുഖ നേതാക്കളായ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി, ദേവേന്ദ്ര ഫഡ്നാവിസ്, ആർ എസ് എസ് തലവൻ മോഹൻ ഭാഗവത് എന്നിവർ നാഗ്പൂരിൽ വോട്ട് രേഖപ്പെടുത്തി. അതേസമയം നാഗ്പൂരിലെ ഒരു ബൂത്തിൽ ഇവിഎം തകരാറിലായതിനെ തുടർന്ന് പോളിംങ് ഒരു മണിക്കൂറോളം വൈകിയിരുന്നു. കോൺഗ്രസിന്റെ ഏക സിറ്റിംഗ് സീറ്റായ ചന്ദ്രാപൂരിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.

രാവിലെ 7 മുതൽ പോളിംഗ് ആരംഭിച്ച തമിഴ്‌നാട്ടിൽ പ്രമുഖരിൽ പലരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. സിനിമാ താരങ്ങളായ രജനികാന്ത്, അജിത്ത്, കമൽ ഹാസൻ, വിജയ്, വിജയ് സേതുപതി, ഖുഷ്ബു, ശിവകാർത്തികേയൻ, മുൻ കേന്ദ്രമന്ത്രി പി.ചിദംബരം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ, സംഗീത സംവിധായകൻ ഇളയരാജ തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. അതേസമയം സേലത്ത് രണ്ട് വയോധികർ പോളിങ് ബൂത്തിൽ കുഴഞ്ഞു വീണ് മരിച്ചു.

May be an image of 1 person, beard and smiling

kaml haasan polled

Lok Sabha Elections 2024 phase 1 voting live updates today

vijay sethupathy polled

Lok Sabha Elections 2024 phase 1 voting live updates today

ajith polled

Dhanush and Sivakarthikeyan Vote | Tamil News - Times Now

dhanush and sivakarthikeyan polled

Tamil Nadu Election 2024 Voting LIVE: 12.55% Voter Turnout So Far; CM Stalin, Rajinikanth Cast Vote - News18