തിരഞ്ഞെടുപ്പിന്‍റെ ചൂടിലാണ് ഉത്തര്‍പ്രദേശ്. പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും കണ്ടുമുട്ടിയ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
हमारी भी आपको राम राम @jayantrld @yadavakhilesh pic.twitter.com/RyUmXS4Z8B
— Priyanka Gandhi Vadra (@priyankagandhi) February 3, 2022
ബുലന്ദ്ശഹറില്‍ വച്ചാണ് ഇരുവരും അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. കണ്ട ഉടന്‍ ഇരുവരും സൗഹാര്‍ദപൂര്‍വം അഭിവാദ്യം ചെയ്തു. പ്രചാരണത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോ നടത്തുകയായിരുന്നു ഇരുവരും. പ്രിയങ്ക തുറന്ന വാഹനത്തിലും അഖിലേഷ് ഒരു ബസിനു മുകളിലുമായിരുന്നു. റോഡ് ഷോകള്‍ നേര്‍ക്ക്‌നേര്‍ വന്നപ്പോള്‍ ഇരുവരും പരസ്പരം കൈവീശി അഭിവാദ്യം ചെയ്യുകയായിരുന്നു.
एक दुआ-सलाम ~ तहज़ीब के नाम pic.twitter.com/dutvvEkz5W
— Akhilesh Yadav (@yadavakhilesh) February 3, 2022
അഖിലേഷിനൊപ്പം സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജയന്ത് ചൗധരിയും ഉണ്ടായിരുന്നു. ഇരുവരും ചേര്‍ന്നാണ് പ്രിയങ്കക്ക് നേരെ കൈവീശിയത്. സംഭവത്തിന്‍റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച പ്രിയങ്ക രണ്ട് പേരെയും ടാഗ് ചെയ്തിട്ടുണ്ട്
Read more
കാർഹാലിൽ എസ് പി അദ്ധ്യക്ഷനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തുന്നില്ല.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ സമാജ്‌വാദി പാർട്ടിയും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല.