ഏറ്റവുമധികം പൊതുകടമുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്‍പതാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷവും കേരളം ഒന്‍പതാം സ്ഥാനത്തായിരുന്നു. 3.29 ലക്ഷം കോടിയാണ് കേരളത്തിന്റെ ഇപ്പോഴത്തെ പൊതുകടമെന്ന് ബജറ്റ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. യുപിയാണ് ഏറ്റവും കൂടുതല്‍ പൊതുകടമുള്ള സംസ്ഥാനം: 6.29 ലക്ഷം കോടി.
രണ്ടാമത് തമിഴ്‌നാടും മൂന്നാമത് മഹാരാഷ്ട്രയുമാണ്. ഏറ്റവും കുറച്ചു പൊതുകടമുള്ള സംസ്ഥാനം മിസോറം ആണ്. പിന്നാലെ സിക്കിമും (8,065 കോടി) പുതുച്ചേരിയും (10,063 കോടി). കഴിഞ്ഞ തവണയും യുപി തന്നെയായിരുന്നു കടപ്പെരുപ്പത്തില്‍ ഒന്നാം സ്ഥാനത്ത്.
Read more
എന്നാല്‍, കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്ന തമിഴ്‌നാട് ഇക്കുറി രണ്ടാം സ്ഥാനത്തെത്തി. രണ്ടാമതായിരുന്ന മഹാരാഷ്ട്ര ഇപ്പോള്‍ മൂന്നാമതും മൂന്നാമതായിരുന്ന ബംഗാള്‍ ഇക്കുറി നാലാമതുമായി.