പഞ്ചാബിലെ ലുധിയാനയില്‍ ഫാക്ടറിയിലുണ്ടായ വാതക ചോര്‍ച്ചയില്‍ ഒമ്പത് പേര്‍ മരിച്ചു. 11 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തിന് പിന്നാലെ പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ച് ഗിയാസ്പുരയിലെ ഫാക്ടറി പൊലീസ് സീല്‍ ചെയ്തു.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള രക്ഷാദൗത്യസംഘം സ്ഥലത്തെത്തി. ദേശീയ ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. എന്ത് വാതകമാണ് ചോര്‍ന്നതെന്നതിലും വാതക ചോര്‍ച്ചയുടെ കാരണവും വ്യക്തമല്ല.
#WATCH | Punjab: NDRF personnel reach the spot in Giaspura area of Ludhiana where a gas leak claimed 9 lives; 11 others are hospitalised.
Local officials say that the area has been cordoned off. pic.twitter.com/BuxUEb8SCq
— ANI (@ANI) April 30, 2023
Read more
ദുരന്തത്തില്‍ അതീവ ദുഖം രേഖപ്പെടുത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്‍, എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും വ്യക്തമാക്കി.