ഭാരത് വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. ഇന്ത്യയുടെ ചരിത്രം മായ്ക്കാൻ ശ്രമിക്കുന്നവരാണ് പേര് മാറ്റാനും ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പേര് മാറ്റൽ വിവാദം അദാനി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ബ്രിട്ടീഷുകാരുമായി പോരാടി നേടിയ വിജയം തമസ്കരിക്കുന്നുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. പാരിസിലെ ഒരു യൂണിവേഴ്സിറ്റിയിൽ നടന്ന സംവാദത്തിനിടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. ഭാരതമായാലും ഇന്ത്യയായാലും അര്‍ത്ഥം സ്നേഹമാണെന്ന് മുൻപ് ഭാരത് വിവാദത്തിൽ രാഹുൽഗാന്ധി പ്രതികരിച്ചിരുന്നു. ഭാരത് ജോഡോ യാത്രക്കിടെ ജനങ്ങളുമായി ഇടപഴകുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്ക് വച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
പേര് മാറ്റത്തിലൂടെ ബിജെപി വിഭജനത്തിന് ശ്രമിക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം, ഭരണഘടന അംഗീകരിച്ച വാക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന ന്യായീകരണവുമായി മുൻപോട്ട് പോവുകയാണ് കേന്ദ്ര സർക്കാർ.
Read more
ജി20 പ്രതിനിധികൾക്ക് നല്‍കിയ കാർഡുകളിലും ഭാരത് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പ്രസിഡന്‍റ് ഓഫ് ഭാരത്, പ്രൈമിനിസ്റ്റര്‍ ഓഫ് ഭാരത് ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക രേഖകളിലെല്ലാം ഭാരത് പ്രയോഗം സര്‍ക്കാര്‍ വ്യാപകമാക്കി കഴിഞ്ഞു. ജി 20 ന്‍റെ പ്രതിനിധി കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിരുന്നത് ഭാരത് ഒഫീഷ്യല്‍സ് എന്നാണ്.