ആരോഗ്യ രംഗത്തെ കേരളത്തിന്‍റെ മികവിനെ പ്രശംസിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായ്. കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങൾക്ക് പഠിക്കാനും സ്വീകരിക്കാനും ധാരാളം ഉണ്ടെന്നും ആരോഗ്യ രംഗത്ത് കൂടുതൽ നിക്ഷേപം നടത്തുകയല്ലാതെ മറ്റൊരു പരിഹാരമില്ലെന്നും രാജ്ദീപ് സർദേശായ് ട്വീറ്റ് ചെയ്തു.
രാജ്ദീപ് സർദേശായ് ട്വീറ്റ് ചെയ്തതിങ്ങനെ: “”പൊതുജനാരോഗ്യത്തിൽ നിക്ഷേപം നടത്തുന്ന കേരള മാതൃകയെ പ്രശംസിച്ച എന്നെ വിമർശിക്കുന്നവരുടെ അറിവിലേക്കായി ഇതാ മറ്റൊരു വസ്തുത കൂടി പറയുന്നു: കേരളം ഓക്സിജൻ മിച്ചമുള്ള സംസ്ഥാനമാണ്. മാത്രമല്ല കഴിഞ്ഞ വർഷം ഓക്സിജൻ സംഭരണം 58% വർദ്ധിപ്പിക്കുകയും ചെയ്തു. ഇതിൽ നിന്നും മറ്റു സംസ്ഥാനങ്ങൾക്ക് പഠിക്കാനും സ്വീകരിക്കാനും ധാരാളമുണ്ട്: ആരോഗ്യരംഗത്ത് നിക്ഷേപം വർദ്ധിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല””
For those bashing me for hailing Kerala model of investing in public health, here is another factoid: Kerala is an oxygen surplus state and has augmented capacity by 58 % in last year. Plenty for other states to learn and embrace: no other solution but increase invt in health 🙏
— Rajdeep Sardesai (@sardesairajdeep) April 26, 2021
Read more
കോവിഡിന്‍റെ ആദ്യ ഘട്ടങ്ങളിൽ കേരളം സ്വീകരിച്ച പ്രതിരോധ നടപടികളെ പ്രശംസിച്ചും രാജ്ദീപ് സർദേശായ് നേരത്തേ രംഗത്തെത്തിയിരുന്നു.