'ഖേദം പ്രകടിപ്പിച്ചത് ആത്മാർത്ഥമായി, അതിൽ രാഷ്രീയത്തിന്റെ നിറം ചേർക്കരുത്'; മാപ്പപേക്ഷയിൽ വിശദീകരണവുമായി മണിപ്പുർ മുഖ്യമന്ത്രി

മണിപ്പുർ ജനതയോടുള്ള തന്റെ മാപ്പപേക്ഷയിൽ വിശദീകരണവുമായി മുഖ്യമന്ത്രി എൻ ബിരേൻ സിങ്. ഖേദം പ്രകടിപ്പിച്ചത് ആത്മാർത്ഥമായാണെന്നും അതിൽ രാഷ്രീയത്തിന്റെ നിറം ചേർക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം മറക്കാനും പൊറുക്കാനുമാണ് ക്ഷമ ചോദിച്ചത്. മുൻകാലങ്ങളിൽ കോൺഗ്രസ്സ് ചെയ്തതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും ബീരേൻ സിങ് കുറ്റപ്പെടുത്തി.

ഇക്കഴിഞ്ഞ ദിവസമാണ് മണിപ്പുർ ജനതയോട് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി ബിരേൻ സിങ് രംഗത്തെത്തിയത്. നിർഭാഗ്യകരമായ സംഭവങ്ങളാണ് 2024 ൽ നടന്നതെന്നും 2025 ൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2024 മെയ് മാസം 3 മുതൽ ഇതുവരെ സംഭവിച്ചതിന് സംസ്ഥാനത്തെ ജനങ്ങളോട് താൻ മാപ്പ് ചോദിക്കുന്നുഎന്നാണ് ബിരേൻ സിങ് പറഞ്ഞത്.

നിരവധി ആളുകൾക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടുവെന്നും നിരവധി ആളുകൾ അവരുടെ വീടുകൾ ഉപേക്ഷിച്ചു എന്നും അതിൽ തനിക്ക് ദുഖമുണ്ട് എന്നും ബിരേൻ സിങ് പറഞ്ഞിരുന്നു. ഞാൻ ക്ഷമ ചോദിക്കുന്നു. കലാപത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പലരും വീട് വിട്ടിറങ്ങി. സംഭവത്തില്‍ തനിക്ക് പശ്ചാത്താപം തോന്നുണ്ടെന്നും ബിരേന്‍ സിംഗ് പറഞ്ഞു. മണിപ്പൂരിലെ 35 ഗോത്രങ്ങളും ഒരുമിച്ച് ജീവിക്കണം എന്നാണ് തനിക്ക് പറയാനുള്ളത്. സംസ്ഥാനത്തെ എല്ലാ സമുദായങ്ങളോടും താന്‍ ഇക്കാര്യം അഭ്യര്‍ത്ഥിക്കുകയാണെന്നും ബിരേന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.