പൗരത്വ ഭേദഗതി നിയമത്തെ ചില പാര്‍ട്ടികള്‍ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നുവെന്ന് ബി.എസ്.പി അദ്ധ്യക്ഷ മായാവതി. ഇന്ത്യ മതേതര രാഷ്ട്രമാണെന്ന് ഓര്‍ക്കണമെന്നും രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും മായാവതി പറഞ്ഞു.
“സ്വന്തം നേട്ടത്തിനായി രാഷ്ട്രീയം കളിക്കുന്നവര്‍ ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നതും ഓര്‍ക്കണം. രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തണം” മായാവതി പറഞ്ഞു. പുതുവത്സരാശംസകള്‍ നേര്‍ന്ന് സംസാരിക്കുകയായിരുന്നു അവര്‍.
Read more
2019 ഭിന്നിപ്പിന്റെ വര്‍ഷമായിരുന്നു. വര്‍ഗീയ ചിന്താഗതിക്കാരായ ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങളെ ദുര്‍ബലമാക്കിയ വര്‍ഷമായിരുന്നു കഴിഞ്ഞു പോയതെന്നും മായാവതി വിമര്‍ശിച്ചു.