ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഗ്ഗ്വീന്ദർ സിംഗ് സുഖുവിനായി വാങ്ങിയ സമൂസ കാണാതായതില്‍ സിഐഡി അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നാരോപിച്ചാണ് അന്വേഷണം സിഐഡി വിഭാഗത്തിന് വിട്ടത്. അതേസമയം കേസുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഒക്ടോബര്‍ 21നായിരുന്നു സംഭവം. ഹിമാചല്‍പ്രദേശ് പൊലീസ് ക്രമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ യോഗം സംഘടിപ്പിച്ചിരുന്നു. ഈ യോഗത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്കായി മൂന്ന് ബോക്സ് സമൂസകള്‍ ഹോട്ടല്‍ റാഡിസണ്‍ ബ്ലൂവില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ സമൂസകള്‍ മുഖ്യമന്ത്രിക്ക് നല്‍കാനായി നോക്കിയപ്പോള്‍ കണ്ടില്ല. തുടര്‍ന്നാണ് സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചത്.
മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് ഇവ വിതരണം ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതില്‍ ഗൂഢാലോചന ഉണ്ടെന്നും സര്‍ക്കാര്‍ വിരുദ്ധമായ നടപടിയാണ് ഉണ്ടായതെന്നും സിഐഡി വിഭാഗം ആരോപിച്ചു. അതേസമയം സംസ്ഥാനത്തിൻ്റെ വികസനത്തിൽ സർക്കാരിന് ആശങ്കയില്ലെന്നും മുഖ്യമന്ത്രിയുടെ സമൂസ മാത്രമാണ് സർക്കാരിന്റെ ശ്രദ്ധയെന്നും ബിജെപി മുഖ്യ വക്താവ് രൺധീർ ശർമ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം സംഭവത്തിൽ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ട സുഖു സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ സമൂസയിൽ മാത്രമാണ് കോൺഗ്രസിന് താൽപ്പര്യമെന്നും സംസ്ഥാനത്തിന്റെ വികസനമല്ലെന്നാണ് സി.ഐ.ഡി അന്വേഷണത്തിന് ഉത്തരവിട്ടതിലൂടെ വെളിവാകുന്നതെന്ന് ബിജെപി പരിഹസിച്ചു.