പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻ ബാഗില്‍ നടക്കുന്ന പ്രക്ഷോഭത്തിനിടയിലേക്ക് തോക്ക് വീശി കടന്നെത്തിയ ആളെ സ്ഥലത്ത് കൂടിയിരുന്നവർ കീഴ്പ്പെടുത്തിയതായി റിപ്പോർട്ട്. ലൈസൻസുള്ള തോക്കുമായി ഇയാൾ സമരക്കാർക്കിടയിലേക്ക് കടന്നു വരികയായിരുന്നെന്നാണ് റിപ്പോർട്ട്. തോക്ക് വീശിക്കൊണ്ടായിരുന്നു വരവ്.
സ്ഥലത്തേക്ക് കൂടുതൽ തീവ്രവലത് രാഷ്ട്രീയക്കാർ ആയുധങ്ങളുമായി കടന്നു കയറിയിരിക്കാമെന്ന ആശങ്ക സമരക്കാർ പങ്കു വെച്ചിട്ടുണ്ട്. ഒരു ആക്രമണസാദ്ധ്യത തങ്ങൾ സംശയിക്കുന്നതായും അവർ പറഞ്ഞു. സമരത്തിലേക്ക് കൂടുതൽ പേർ എത്തിച്ചേരണമെന്നും, ഏത് ആക്രമണത്തെയും നേരിടാൻ തക്കവിധം സമരത്തെ കൂടുതൽ ശക്തമാക്കണമെന്നും പ്രതിഷേധക്കാർ അഭ്യർത്ഥിച്ചു.
ഷഹീൻ ബാഗിൽ സമരം നടത്തുന്നവരുടെ വീടുകളിലേക്ക് അതിക്രമിച്ചു കയറി സഹോദരികളെയും പെൺമക്കളെയും ബലാൽസംഗം ചെയ്യുമെന്ന് പശ്ചിമ ഡൽഹിയില്‍ നിന്നുള്ള ബിജെപി എംപി പ്രവേഷ് വർമ്മ ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് ഈ ആക്രമണശ്രമമെന്നത് ശ്രദ്ധേയമാണ്.
#WATCH A person who had gone to Shaheen Bagh to talk to protestors brandished a licensed pistol at the protest site, today. More details awaited. (Source – Delhi Police) pic.twitter.com/kHFbUnt8KG
— ANI (@ANI) January 28, 2020
Read more