കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവേ, എല്ലാവര്‍ക്കും നന്ദി അറിയിച്ചു കൊണ്ട് മലയാളമുള്‍പ്പെടെ 20 ഭാഷകളില്‍ ട്വീറ്റ് ചെയ്ത് ശശി തരൂര്‍. രാഷ്ട്രീയത്തിലെ നാഴികകല്ലായി ഈ ചരിത്ര മുഹൂര്‍ത്തത്തെ മാറ്റിയതിന് നന്ദി എന്നാണ് തരൂരിന്റെ ട്വീറ്റ്.
അതേസമയം വോട്ടെണ്ണല്‍ പുരോഗമിക്കവേ മല്ലികാര്‍ജ്ജുന ഖാര്‍ഗയുടെ വീട്ടില്‍ വിജയാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വീടിന് മുന്നില്‍ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തതില്‍ നന്ദി അറിയിച്ചു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുറ്റത്ത് വിരുന്നിനായുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്.
68 ബാലറ്റ് പെട്ടികള്‍ പത്ത് മണിയോടെ സ്‌ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുത്തു.ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി,നൂറ് എണ്ണം വീതമുളള കെട്ടാക്കി മാറ്റി. 5 ടേബിളുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്.ഉച്ചയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടക്കുമെന്നാണ് വിലയിരുത്തല്‍.
As the counting begins in @INCIndia presidential elections, a big “thank you” from me to who all who contributed to making this historic event a landmark in the evolution of our politics. 🙏#ThinkTomorrowThinkTharoor #ChooseChangeChooseCongress pic.twitter.com/ABfLgVxNRV
— Shashi Tharoor (@ShashiTharoor) October 19, 2022
Read more