ഇന്ന് എന്ത് ചെയ്താലും വൈറലാണ്. അത്തരത്തിൽ ഒരു രാജിക്കത്താണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഡൽഹി ആസ്ഥാനമാക്കിയുള്ള ഒരു സ്ഥാപനത്തിലെ ജീവനക്കാരൻ്റെ രാജി കത്താണ് ഇപ്പോൾ ട്രെൻഡിങ്ങിൽ ഉള്ളത്. ജീവനക്കാരൻ്റെ രാജിക്കത്ത് സ്ഥാപനത്തിലെ എച്ച് ആർ റിഷബ് സിങ്ങ് ആണ് പങ്കുവച്ചത്. ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തു.
‘ഏറ്റവും മികച്ച കാരണങ്ങൾ കാണിച്ചുള്ള രാജിക്കത്ത്’ എന്ന് തലക്കെട്ടോടെയാണ് സ്ഥാപനത്തിലെ എച്ച് ആർ രാജി കത്ത് പങ്കുവെച്ചത്. തന്റെ ശമ്പളം ഉയരാത്തതും വിപണിയിലെ പുത്തന്‍ സാധനങ്ങള്‍ നിലവിലെ തുച്ഛ വരുമാനം കൊണ്ട് വാങ്ങാനാവാതെ ബുദ്ധിമുട്ടുന്നതും കാരണമാക്കിയാണ് ജീവനക്കാരന്റെ രാജി. എന്നാൽ കത്ത് വൈറലായതിന് പിന്നാലെ നിരവധി കമന്റുകളാണ് വരുന്നത്. പലരും ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.
രാജി കത്തിന്റെ പൂർണരൂപം
“പ്രിയപ്പെട്ട എച്ച്ആർ,
വലിയ രീതിയിലുള്ള അർപ്പണബോധത്തോടും കഠിനാധ്വാനത്തോടും ഈ രണ്ട് വർഷം ജോലി ചെയ്തിട്ടും, ഇൻക്രിമെൻ്റിനായുള്ള എൻ്റെ പ്രതീക്ഷകൾ പോലെ എൻ്റെ ശമ്പളവും മരവിച്ചതായി തോന്നുന്നു. ഡിസംബർ 5-ന് വെറും 51,999-ന് iQ00 13 പ്രീ-ബുക്ക് ചെയ്യാൻ ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നു. എന്നാൽ ഈ ശമ്പളത്തിൽ അത് സാധ്യമല്ല. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഫോൺ വാങ്ങാൻ മതിയായ ശമ്പളം ഇല്ലെങ്കിൽ എൻ്റെ കരിയറിൽ എങ്ങനെ വേഗത്തിൽ മുന്നേറാൻ സാധിക്കുമെന്ന അതിയായ ആശങ്ക തനിക്കുണ്ട്. അതുകൊണ്ട് തന്നെ വളർച്ച എന്നത് ഒരു മുദ്രാവാക്യം മാത്രമല്ല, അവസരങ്ങൾ തേടാനുള്ള സമയമാണിതെന്ന് ഞാൻ തീരുമാനിച്ചു. എൻ്റെ അവസാന പ്രവൃത്തി ദിവസം 04 ഡിസംബർ 2024 ആയിരിക്കും. ഇവിടുന്ന നൽകിയ നല്ല അനുഭവങ്ങൾക്കും ഓർമ്മകൾക്കും ഒരുപാട് നന്ദി”.
ആത്മാർത്ഥതയോടെ,
രാഹുൽ.