ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്താൻ സിപിഎം ശ്രമിക്കും, സമിതിയിൽ ഭാഗമാകേണ്ട സാഹചര്യം നിലവിലില്ല; സീതാറാം യെച്ചൂരി

ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്താൻ സിപിഎം ശ്രമിക്കുമെന്ന് വ്യക്തമാക്കി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സഖ്യത്തിന്റെ ഏകോപന സമിതിയിൽ ഭാഗമാകേണ്ട സാഹചര്യം നിലവിലില്ല.ഇത്തരം സമിതികളിൽ കാര്യമില്ല. ഉന്നത നേതാക്കൾ ചേർന്നാണ് തീരുമാനമെടുക്കുന്നതെന്ന് യെച്ചൂരി വ്യക്തമാക്കി.

അതേ സമയം ജെഡിഎസുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രതിസന്ധിയിലും യെച്ചൂരി പ്രതികരിച്ചു. കേരളത്തിൽ ജെഡിഎസ് എന്ന പേരുപയോഗിക്കുന്നത് സാങ്കേതികമായ കാരണം കൊണ്ടാണ്. രാഷ്ട്രീയപരമായി എച്ച് ഡി ദേവ ഗൗഡ നേതൃത്വം നൽകുന്ന ജെഡിഎസ് ദേശീയ നേതൃത്വവുമായി കേരളത്തിലെ അവരുടെ സംസ്ഥാന ഘടകം ബന്ധം വേർപ്പെടുത്തിയെന്നും യെച്ചൂരി പറഞ്ഞു.

തെലങ്കാനയടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സിപിഎം സീറ്റ് ചർച്ച നടത്തുന്നുണ്ട്.കോൺഗ്രസുമായി തെലങ്കാനയിൽ സീറ്റ് ചർച്ച നടക്കുന്നുണ്ട്. എന്നാൽ അന്തിമ തീരുമാനം ഇക്കാര്യത്തിൽ എടുത്തിട്ടില്ലെന്നും യെച്ചൂരി വ്യക്തമാക്കി.