രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍; ജിഡിപിയില്‍ കുതിച്ചുയര്‍ന്നവരുടെ പട്ടികയില്‍ കേരളവും

രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 30 ശതമാനവും അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സംഭാവനയാണെന്ന് ഇക്കണോമിക് അഡൈ്വസറി കൗണ്‍സില്‍ ടു ദി പ്രൈം മിനിസ്റ്റര്‍ പുറത്തുവിട്ട രേഖകളില്‍ വ്യക്തമാക്കുന്നു.

കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളാണ് ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം അഥവാ ജിഡിപിയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഐറ്റി നഗരമായ ബംഗളൂരു ഉള്‍പ്പെടെ പകരുന്ന കരുത്തുമായി കര്‍ണാടകയും വ്യാവസായിക സംരംഭങ്ങളുടെ പിന്തുണയുള്ള തമിഴ്‌നാടും ജിഡിപിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.

2024 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 30 ശതമാനം നേടിയിരിക്കുന്നത്. 1991ലെ സാമ്പത്തിക ഉദാരവത്കരണത്തെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക കേന്ദ്രമായി ഉയരാന്‍ സാധിച്ചത്.

Read more

1991ലെ ഉദാരവത്കരണത്തിന് മുന്‍പ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ജിഡിപിയില്‍ മികച്ച പ്രകടനം കാഴ്ചവയക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഉദാരവത്കരണത്തിന് ശേഷം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആഭ്യന്തരോത്പാദനത്തില്‍ മുന്‍നിരയിലേക്കെത്തുകയായിരുന്നു.