"ആടിനു താടിയും സംസ്ഥാനത്തിന് ഗവർണറും ആവശ്യമുണ്ടോ?" - സ്റ്റാലിൻ

നീറ്റ് പ്രവേശന പരീക്ഷയെ എതിർത്തുള്ള ബിൽ തമിഴ്നാട് ഗവർണർ ആർ.എൻ.രവി തിരിച്ചയച്ചതിനു പിന്നാലെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ആടിനു താടിയും സംസ്ഥാനത്തിന് ഗവർണറും ആവശ്യമുണ്ടോ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ട്വീറ്റ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Read more

ബിൽ വിദ്യാർഥി വിരുദ്ധമാണെന്നും ന്യൂനതകളുണ്ടെന്നുമുള്ള ഗവർണറുടെ പരാമർശങ്ങൾ സ്വീകാര്യമല്ലെന്നും നിയമസഭയിൽ വീണ്ടും ബിൽ പാസാക്കാനുള്ള നടപടി ഡിഎംകെ സർക്കാർ സ്വീകരിക്കുമെന്നും കുറിപ്പിലുണ്ട്. അതേസമയം, വിഷയത്തിൽ കൂടുതൽ ചർച്ചകൾക്കായി ഗവർണർ ഏഴിനു ഡൽഹിയിലേക്കു തിരിക്കും.