ഇനി രജനി യുഗമോ? വരുന്ന തെരെഞ്ഞടുപ്പില്‍ തമിഴ് നാട്ടില്‍ ഭരണ മാറ്റം പ്രവചിച്ച് പുതിയ സര്‍വേ

തമിഴക രാഷ്ട്രീയത്തില്‍ പുതിയ ശക്തിയായി രജനികാന്ത് മാറുമെന്ന പ്രവചനവുമായി പുതിയ സര്‍വേ ഫലം പുറത്ത്. ഈ വര്‍ഷം നിയമസഭാ തെരെഞ്ഞടുപ്പ് നടത്തിയാല്‍ കേവലം 26 ശതമാനം വോട്ട് മാത്രമേ ഭരണം നടത്തുന്ന അണ്ണാ ഡിഎംകെയക്ക് ലഭിക്കൂ എന്നാണ് സര്‍വേ ഫലം. ഇന്ത്യാ ടുഡേ- കാര്‍വി ഇന്‍സൈറ്റ് സംയുക്തമായ നടത്തിയ സര്‍വേയിലാണ് രജനി യുഗത്തിനു തമിഴകം സാക്ഷ്യം വഹിക്കുമെന്ന സൂചനയുള്ളത്.

നിലവില്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ വര്‍ഷം നിയമസഭാ തെരെഞ്ഞടുപ്പ് നടക്കുകയും രജനി മത്സരിക്കുകയും ചെയ്താല്‍ 16 ശതമാനം വോട്ട് താരത്തിന്റെ പാര്‍ട്ടി നേടുമെന്നു ഫലം പ്രവചിക്കുന്നു.

Read more

സര്‍വേ നടത്തിയത് തമിഴ്‌നാട്ടിലെ 77 നിയമസഭാ മണ്ഡലങ്ങളിലാണ്. ഈ വര്‍ഷം തെരെഞ്ഞടുപ്പ് നടത്തിയാല്‍ 33 സീറ്റ് നിഷ്പ്രയാസം രജനിയുടെ പാര്‍ട്ടി ജയിക്കുമെന്നാണ് സര്‍വേ ഫലം. വരുന്ന വര്‍ഷങ്ങളില്‍ രജനിയുടെ പാര്‍ട്ടിക്ക് അനുകൂലമായ സാഹചര്യം രൂപപ്പെടുമെന്നാണ് രാഷട്രീയ നിരീക്ഷര്‍ പ്രതീക്ഷിക്കുന്നത്.