സൂറത്തിന് പിന്നാലെ മധ്യപ്രദേശ് ഇന്‍ഡോറിലും ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ വിജയം കണ്ടു. ഇന്‍ഡോര്‍ ലോക്സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദ്ദേശക പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നു. തിങ്കളാഴ്ച ബിജെപി നേതാക്കളോടൊപ്പം എത്തിയാണ് അക്ഷയ് കാന്തി ബാം പത്രിക പിന്‍വലിച്ചത്.
മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കേയാണ് അക്ഷയ് കാന്തി ബാമിന്റെ അപ്രതീക്ഷിത നീക്കം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയത്. അക്ഷയ് കാന്തി ബാം ബിജെപിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ബിജെപി നേതാവിന്റെ ട്വീറ്റിന് പിന്നാലെയാണ് പത്രിക പിന്‍വലിച്ചിട്ടുള്ളത്.
इंदौर से कांग्रेस के लोकसभा प्रत्याशी श्री अक्षय कांति बम जी का माननीय प्रधानमंत्री श्री @narendramodi जी, राष्ट्रीय अध्यक्ष श्री @JPNadda जी, मुख्यमंत्री @DrMohanYadav51 जी व प्रदेश अध्यक्ष श्री @vdsharmabjp जी के नेतृत्व में भाजपा में स्वागत है। pic.twitter.com/1isbdLXphb
— Kailash Vijayvargiya (Modi Ka Parivar) (@KailashOnline) April 29, 2024
Read more
പത്രിക പിന്‍വലിച്ചതിന് പിന്നാലെ മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ കൈലാഷ് വിജയ വര്‍ഗിയ ബാംബിന്റെ ചിത്രം ഉള്‍പ്പെടെ ബിജെപിയിലേക്ക് സ്വാഗതം എന്ന അടിക്കുറിപ്പോടെ ട്വീറ്റ് ചെയ്തു. മെയ് 13ന് ആണ് ഇന്‍ഡോറിലെ തിരഞ്ഞെടുപ്പ്. ശങ്കര്‍ ലാല്‍വാനിയാണ് ഇന്‍ഡോറിലെ ബിജെപി സ്ഥാനാര്‍ത്ഥി.