ഇത്തവണത്തെ ഐപിഎൽ അടിച്ച് കേറി തകർക്കും എന്ന് ഉറപ്പായി; ടീം റീടെൻഷൻ ലിസ്റ്റിൽ വമ്പൻ സർപ്രൈസുകൾ

ഐപിഎൽ 2025 സീസണ് മുന്നോടിയായുള്ള റീടെൻഷൻ ലിസ്റ്റ് ടീമുകൾ പുറത്തു വിട്ടിരിക്കുകയാണ്. അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും എല്ലാം ഇനി വിട. ടീമുകളുടെ റീടെൻഷൻ ലിസ്റ്റ് നമുക്ക് ഒന്ന് പരിശോധിക്കാം:

മുംബൈ ഇന്ത്യൻസ്

രോഹിത്ത് ശർമ്മ, ഹാർദിക്‌ പാണ്ട്യ, സൂര്യ കുമാർ യാദവ്, തിലക് വർമ്മ, ജസ്പ്രീത് ബുമ്ര എന്നിവരെയാണ് ടീം നിലനിർത്തിയിരിക്കുന്നത്. ഇത്തവണ മുംബൈ ഇന്ത്യൻസ് സീനിയർ താരങ്ങളെയാണ് ടാർഗറ്റ് ചെയ്തിരിക്കുന്നത്. ക്യാപ്റ്റനായി രോഹിത്ത് ശർമ്മയാണോ ഹാർദിക്‌ പാണ്ഡ്യായാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

വിരാട് കോഹ്ലി, രജത്ത് പട്ടീദാർ, യാഷ് ദയാൽ എന്നിവരെയാണ് ടീം നിലനിർത്തിയിരിക്കുന്നത്. ഇത്തവണത്തെ ക്യാപ്റ്റൻ ആയി വിരാട് കൊഹ്‌ലിയെ തന്നെ ആയിരിക്കും നിയമിക്കുക. മൂന്നു താരങ്ങളെ മാത്രമാണ് അവർ നിലനിർത്തിയിരിക്കുന്നത്.

കിങ്‌സ് ഇലവൻ പഞ്ചാബ്

ശശാങ്ക് സിങ്(5.5 കോടി) പറബ്സിമ്രാന് (4 കോടി) എന്നിവരെ മാത്രമാണ് നില നിർത്തിയിരിക്കുന്നത്. അവരുടെ പഴ്സിൽ 112 കോടി രൂപയാണ് ഉള്ളത്.

ലക്‌നൗ സൂപ്പർ ജയ്ൻറ്റ്സ്
നിക്കോളാസ് പൂരന് (21 കോടി), രവി ബിഷനോയ് (11 കോടി) മായങ്ക് യാദവ് (11 കോടി) മോഷിന് ഖാൻ (4 കോടി) ആയുഷ് ബഡോണി (4 കോടി)

ചെന്നൈ സൂപ്പർ കിങ്‌സ്
ഋതുരാജ് ഗെയ്ക്‌വാദ്, രവീന്ദ്ര ജഡേജ, എം എസ് ധോണി, മതീഷ പാതിരാണ, ശിവം ദുബൈ

രാജസ്ഥാൻ റോയൽസ്
സഞ്ജു സാംസൺ, യശസ്‌വി ജയ്‌സ്വാൾ, റിയാഗ് പരാഗ്, ധ്രുവ് ജുറൽ, ഷിംറോൺ ഹെറ്റ്മയെർ, സന്ദീപ് ശർമ്മ

ഡൽഹി ക്യാപിറ്റൽസ്
അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ട്രിസ്റ്റിൻ സ്റ്റബ്സ്, അഭിഷേക് പോറൽ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
സുനിൽ നരേൻ, ആന്ദ്രേ റസ്സൽ, റിങ്കു സിങ്, വരുൺ ചക്രവർത്തി, രാമൻദീപ് സിങ്, ഹർഷിത്ത് റാണ

ഗുജറാത്ത് ടൈറ്റൻസ്
ശുഭമന് ഗിൽ, റഷീദ് ഖാൻ, സായി സുദർശൻ, രാഹുൽ റ്റിവാറ്റിയ, ഷാരൂക്ക് ഖാൻ

സൺറൈസേഴ്‌സ് ഹൈദരാബാദ്
പാറ്റ് കമ്മിൻസ് (18 കോടി) അഭിഷേക് ശർമ്മ(14 കോടി) ട്രാവിസ് ഹെഡ് (14 കോടി) നിതീഷ് കുമാർ (6 കോടി) ഹെൻറിച്ച് ക്ലാസ്സൻ( 23 കോടി)