ടോക്കിയോ പാരാലിമ്പിക്സിൽ തിങ്കളാഴ്ച നടന്ന വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ്ങിൽ (SH1) ഇന്ത്യയുടെ അവാനി ലേഖ്ര സ്വർണം നേടി. 249.6 പോയിന്റ് സ്‌കോര്‍ നേടിയ ഇന്ത്യൻ ഷൂട്ടർ പാരാലിമ്പിക്സ് ലോക റെക്കോർഡോടെയാണ് സ്വർണം കരസ്ഥമാക്കിയത്. ഇതോടെ 2018 ൽ സ്ഥാപിതമായ ഇറിന ഷ്ചെറ്റ്നിക്കിന്റെ ലോക റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ് അവാനി ലേഖ്ര.
"Life consists not in holding good cards, but in playing those cards you hold well." ♥️
Congratulations, @AvaniLekhara! #IND #Gold #Paralympics #ShootingParaSport https://t.co/9PDK88xAxj
— #Tokyo2020 for India (@Tokyo2020hi) August 30, 2021
ഗെയിംസ് ഷൂട്ടിംഗിലെ ഇന്ത്യയുടെ ആദ്യത്തെ പാരാലിമ്പിക്സ് സ്വർണ്ണമാണ് ലേഖ്രയുടെത്. ചൈനയുടെ കുയിപ്പിംഗ് ഴാങ് 248.9 പോയിന്റ് സ്‌കോറോടെ വെള്ളിയും ഉക്രെയ്നിന്റെ ഇറിന ഷ്ചെറ്റ്നിക് 227.5 പോയിന്റ് സ്‌കോറോടെ വെങ്കലവും നേടി.
Phenomenal performance @AvaniLekhara! Congratulations on winning a hard-earned and well-deserved Gold, made possible due to your industrious nature and passion towards shooting. This is truly a special moment for Indian sports. Best wishes for your future endeavours.
— Narendra Modi (@narendramodi) August 30, 2021
Read more