ജസ്റ്റിസ് ലോയയുടെ ദൂരുഹ മരണം അന്വേഷിക്കണമെന്നു ഉദ്ദവ് താക്കറെ

ജസ്റ്റീസ് ബി.എച്ച് ലോയയുടെ ദൂരുഹ മരണം അന്വേഷിക്കണമെന്നു ശിവസേന തലവന്‍ ഉദ്ദവ് താക്കറെ. ജസ്റ്റീസ് ലോയയുടെ മരണത്തില്‍ സമഗ്രമായ അന്വേഷിക്കണം.

മരണത്തില്‍ തെറ്റായി ഒന്നും സംഭവിച്ചില്ലെങ്കില്‍ പിന്നെ എന്തു കൊണ്ടാണ് അന്വേഷണം നടത്താന്‍ മടിക്കുന്നത്. തെറ്റായി ഒന്നും സംഭവിക്കാത്ത പക്ഷം നീതിയുക്തമായ അന്വേഷണം കൊണ്ട് ആര്‍ക്കും ഒന്നും സംഭവിക്കില്ലെന്നു അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി ജഡ്ജിമാര്‍ പത്രസമ്മേളനം നടപടി അസാധാരണമായിരുന്നു. ഇവര്‍ തുറന്നു പറയാന്‍ കാട്ടിയ നടപടി ധീരമായിരുന്നു. ഇവരെ പ്രശംസിക്കുന്നു. ഇവര്‍ക്ക് എതിരെ കേന്ദ്രം നടപടി എടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.