സര്‍ക്കാരിന്റെ അംഗീകാരമില്ലാത്ത മദ്രസകളുടെ വരുമാന സ്രോതസുകളെ കുറിച്ച് അന്വേഷിക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. നേരത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരം മദ്രസകളുടെ വരുമാന കണക്കെടുത്തിരുന്നു. ഈ സര്‍വേയില്‍ ഭൂരിഭാഗം മദ്രസകളും തങ്ങളുടെ വരുമാന മാര്‍ഗം സകാത്ത് ആണെന്നാണ് വ്യക്തമാക്കിയത്. സര്‍ക്കാര്‍ അംഗീകൃതമല്ലാത്ത 1500ലധികം മദ്രസകള്‍ക്ക് സകാത്ത് എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് കണ്ടെത്തുമെന്ന് യുപി സര്‍ക്കാര്‍ വ്യക്തമാക്കി.
നേപ്പാള്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ജില്ലകളിലെ അംഗീകൃതമല്ലാത്ത മദ്രസകളിലെ വരുമാന സ്രോതസ് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ആദ്യം തയാറാക്കും. മദ്രസകളുടെ വരുമാനവും ചെലവുകളും നിരീക്ഷിക്കുന്നതിനായാണ് സര്‍വേ നടത്തിയതെന്ന് യോഗി സര്‍ക്കാരിലെ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ഡാനിഷ് ആസാദ് അന്‍സാരി വ്യക്തമാക്കി.
Read more
എല്ലാ തരം സ്ഥാപനങ്ങളുടെയും സര്‍വേകള്‍ സംസ്ഥാനം നടത്തുന്നുണ്ട്. മദ്രസകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക്, പ്രവര്‍ത്തിക്കുന്ന മദ്രസകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് എവിടെ നിന്നാണ് ശമ്പളം നല്‍കുന്നത് എന്നിവ സര്‍വേയില്‍ ചോദിച്ചിരുന്നു. സംസ്ഥാനത്തുടനീളം സര്‍വേ നടന്നിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ഞങ്ങള്‍ ഇത് സംബന്ധിച്ച് ഒരു മീറ്റിംഗ് നടത്തും. എന്തും നല്ലത്. നമ്മുടെ സമൂഹത്തിന്, നമ്മുടെ യുവാക്കളുടെ വിദ്യാഭ്യാസത്തിന്, യോഗി സര്‍ക്കാര്‍ അതില്‍ മുന്നോട്ട് പോകും. സബ്കാ സാത്ത് സബ്കാ വികാസ്മുദ്രാവാക്യത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് യോഗിയുടെ നേതൃത്വത്തില്‍ യുപി ഭരിക്കുന്നതെന്ന് മന്ത്രി ഡാനിഷ് ആസാദ് അന്‍സാരി പറഞ്ഞു. അതേസമയം, മതസ്ഥാപനങ്ങളിലേക്ക് സര്‍ക്കാര്‍ കടന്നുകയറാന്‍ ശ്രമിക്കുകയാണെന്ന് മുസ്ലീംമതസംഘടകള്‍ ആരോപിച്ചിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.